1. ചേരുംപടി ചേർക്കുക.
(1) പ്രസിഡൻഷ്യൽ ഭരണം
(2) അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം
(3) പാർലമെന്ററി വ്യവസ്ഥ
(4) ഭരണഘടനാപരമായ രാജവാഴ്ച
a. ബ്രിട്ടൻ
b. ജപ്പാൻ
c. റഷ്യ
d. അമേരിക്ക
A. 1-a, 2-b, 3-c, 4-d
B. 1-c, 2-d, 3-b, 4-a
C. 1-d, 2-c, 3-b, 4-a
D. 1-d, 2-b, 3-a, 4-c
2. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :
(1) മന്ത്രിസഭ പാർലമെന്റിന്റെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. പാർലമെന്റിനു വേണ്ടി അത് കൂട്ടായ്മയോടെ ഭരണം നടത്തുന്നു. മന്ത്രിസഭയുടെ ഐക്യമാണ് കൂട്ടുത്തരവാദിത്വത്തിന്റെ അടിസ്ഥാനം.
(2) ഒരു മന്ത്രിക്കെതിരെയുള്ള അവിശ്വാസ വോട്ട് അയാളുടെ മാത്രം രാജിയിലേക്ക് നയിക്കും എന്നാണ് കൂട്ടുത്തരവാദിത്വം സൂചിപ്പിക്കുന്നത്
(3) കാബിനറ്റിന്റെ ഏതെങ്കിലും നയത്തോടോ,തീരുമാനത്തോടോ ഒരു മന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അതു മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചിരിക്കണം
(4) മന്ത്രിസഭാ യോഗത്തിലെ തീരുമാനം എന്തായാലും അദ്ദേഹം അത് അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജി വെക്കണം.
(5) കൂട്ടുത്തരവാദിത്വം നിലനിൽക്കുമ്പോൾ മന്ത്രിസഭയുടെ ഏതൊരു നയവും ഒരു മന്ത്രിയുടെ ഇച്ഛയ്ക്ക് അനുസരിച്ച് പിന്തുടരാനോ പിന്തുടരാതിരിക്കാനോ അയാൾക്ക് അവകാശമുണ്ട്
A. (1), (2), (3), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (1), (3), (5) എന്നിവ
D. (1), (2), (3), (4), (5) എന്നിവ
3. ചുവടെ കൊടുത്തിരിക്കുന്നവയിൽ എക്സിക്യൂട്ടീവിന്റെ ചുമതലകളേവ :
(1) നിയമനിർമ്മാണ സഭ അംഗീകരിച്ച നിയമങ്ങളും നയങ്ങളും നടപ്പിലാക്കുക എന്നതാണ് എക്സിക്യൂട്ടീവിന്റെ മുഖ്യ ചുമതല
(2) നയ രൂപീകരണവും എക്സിക്യൂട്ടീവിന്റെ പ്രധാന ഉത്തരവാദിത്തമാണ്.
(3) ആഭ്യന്തര ഭരണം, വിദേശകാര്യ ഭരണം, രാജ്യരക്ഷയും യുദ്ധവും, ധനപരമായ ചുമതലകൾ, നീതിന്യായ പ്രവർത്തനങ്ങൾ, നിയമനിർമ്മാണ ചുമതലകൾ, ദൈനംദിന ഭരണം എന്നിവയും എക്സിക്യൂട്ടീവിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു
A. (1) മാത്രം
B. (1), (3) എന്നിവ
C. (1), (2) എന്നിവ
D. (1), (2), (3) എന്നിവ
4. ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകളേവ :
(1) ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് ഭരണഘടനയിലെ 62 ആം വകുപ്പിൽ വ്യവസ്ഥ ചെയ്യുന്നു
(2) പാർലമെന്റിലെ ഇരുസഭകളിലേയും അംഗങ്ങളടങ്ങിയ ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന നിയമ നിർമ്മാണ സഭയിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിന്റെ ഭാഗമല്ല
(3) ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യസഭ ഭൂരിപക്ഷത്തോടെ പാസാക്കുകയും ലോക്സഭാ അംഗീകാരം നൽകുകയും ചെയ്താൽ ഉപരാഷ്ട്രപതിയെ സ്ഥാനഭ്രഷ്ടനാക്കാവുന്നതാണ്
(4) ഉപരാഷ്ട്രപതിയാകുന്നതിന് ലോക്സഭയിൽ അംഗമാകുന്നതിനുള്ള യോഗ്യതകൾ മതി
A. (1), (2), (3) എന്നിവ
B. (2), (3) എന്നിവ
C. (2), (3), (4) എന്നിവ
D. (1), (4) എന്നിവ
5. പാർലമെന്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു
(2) കാര്യനിർവ്വഹണ വിഭാഗവും നിയമനിർമ്മാണ വിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല
(3) രാഷ്ട്രത്തലവൻ നാമമാത്ര ഭരണാധികാരിയായിരിക്കും
(4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പാർലമെന്ററി സമ്പ്രദായത്തിന്റെ പ്രത്യേകതയാണ്
A. (1), (3), (4) എന്നിവ
B. (1), (2), (4) എന്നിവ
C. (1), (2), (3) എന്നിവ
D. ഇവയെല്ലാം
6. രാഷ്ട്രപതിയുടെ വിവേചനാധികാരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുന്ന സന്ദർഭങ്ങളിൽ രാഷ്ട്രപതിക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാം
(2) പാർലമെന്റ് പാസാക്കുന്ന ഏത് ബില്ലും തടഞ്ഞ് വെക്കാനോ അനുമതി നിഷേധിക്കാനോ തിരിച്ചയക്കാനോ രാഷ്ട്രപതിക്ക് അധികാരമുണ്ട്.
(3) മന്ത്രിസഭ നൽകിയ ഉപദേശം പുന പരിശോധന നടത്തുന്നതിനായി തിരിച്ചയക്കുന്നതിനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. മന്ത്രിസഭയുടെ ഉപദേശത്തിൽ ചില വൈകല്യങ്ങളോ നിയമപരമായ ബലക്കുറവോ ഉണ്ടെന്ന് തോന്നുമ്പോഴോ അല്ലെങ്കിൽ അവ രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ബോധ്യമായാലോ പ്രസ്തുത ഉപദേശം പുനപരിശോധിക്കാൻ രാഷ്ട്രപതിക്ക് ആവശ്യപ്പെടാം
(4) ഒരിക്കൽ തിരിച്ചയക്കുന്ന തീരുമാനം / ഉപദേശം പുനഃപരിശോധനയ്ക്ക് ശേഷം വീണ്ടും സമർപ്പിക്കപ്പെടുകയാണെങ്കിൽ അതിന് അംഗീകാരം നൽകാൻ രാഷ്ട്രപതി ബാധ്യസ്ഥനാണ്
A. (1),(2),(3),(4) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (3) എന്നിവ
D. (1), (3), (4) എന്നിവ
7. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) നയങ്ങളും ചട്ടങ്ങളും നടപ്പാക്കാനും ഭരണം നടത്താനും ചുമതലയുള്ള ഗവൺമെന്റിന്റെ ഘടകത്തെയാണ് എക്സിക്യൂട്ടീവ് എന്ന് വിളിക്കുന്നത്
(2) സർക്കാരിന്റെ ധർമ്മങ്ങളെ നിയമ നിർമ്മാണം, കാര്യനിർവഹണം, നീതിന്യായം എന്നിങ്ങനെ മൂന്നായി തരം തിരിച്ച ആദ്യത്തെ രാഷ്ട്രീയ ചിന്തകനാണ് സോക്രട്ടീസ്
(3) നിയമ നിർമ്മാണസഭ പാസാക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്ന ഗവൺമെന്റിന്റെ വിഭാഗമാണ് എക്സിക്യൂട്ടീവ്
(4) ഗവൺമെന്റ് നയത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം പേറുന്നത് സ്ഥിരം എക്സിക്യൂട്ടീവാണ്
A. (1), (2), (3), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (1), (2), (3) എന്നിവ
D. (1), (3) എന്നിവ
8. ചുവടെ തന്നിട്ടുള്ളവയിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽ ഉൾപ്പെടുന്നവയേവ :
(1) ആഭ്യന്തര-വിദേശ നയങ്ങൾ രൂപകൽപന ചെയ്യുന്നു
(2) ലോകസഭ പിരിച്ചു വിടാൻ പ്രസിഡന്റിനെ ഉപദേശിക്കുന്നു
(3) മന്ത്രിസഭയേയും പ്രസിഡന്റിനേയും മന്ത്രിസഭയേയും പാർലമെന്റിനേയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നു
(4) മന്ത്രിസഭയുടെ വലിപ്പം നിശ്ചയിക്കുന്നു
A. (3), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (2), (3), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
9. ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകളേവ :
(1) ഭരണഘടനയുടെ 52 ആം വകുപ്പിലാണ് രാഷ്ട്രപതിയുടെ പദവിയെക്കുറിച്ച് പ്രതിപാദിക്കുന്നത്
(2) കേവല ഭൂരിപക്ഷ വ്യവസ്ഥ അനുസരിച്ചാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്
(3) രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് സാധാരണ പൗരന്മാരല്ല. പാർലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും അടങ്ങുന്ന ഒരു ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്
(4) രാഷ്ട്രപതിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള അധികാരം പാർലമെന്റിന് മാത്രമേയുള്ളൂ. ഇതിനുള്ള നടപടിയെ ഇംപീച്ച്മെന്റ് എന്നു പറയുന്നു. ഭരണഘടനാ ലംഘനത്തിനു മാത്രമേ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാൻ പാടുള്ളൂ. ഈ നടപടി ക്രമത്തിന് 'കേവല ഭൂരിപക്ഷം' ആവശ്യമാണ് :
A. (1), (3) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (3), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
10. താഴെ തന്നിരിക്കുന്നവയിൽ അഖിലേന്ത്യാ സർവീസിൽ ഉൾപ്പെടുന്നവയേവ :
(1) ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസ്
(2) ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്
(3) ഇന്ത്യൻ ഇക്കണോമിക് സർവീസ്
(4) ഇന്ത്യൻ കസ്റ്റംസ് ആൻഡ് എക്സൈസ് സർവീസ്
(5) ഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ്
A. (1), (3), (5) എന്നിവ
B. (1), (2), (4) എന്നിവ
C. (2), (3), (4), (5) എന്നിവ
D. ഇവയെല്ലാം
11. താഴെ തന്നിരിക്കുന്നവയിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകതകളേവ :
(1) രാഷ്ട്രത്തലവനും യഥാർത്ഥ ഭരണാധികാരിയും പ്രസിഡന്റാണ്
(2) പ്രസിഡന്റ് നിയമനിർമ്മാണ സഭയിൽ അംഗമാണ്
(3) പ്രസിഡന്റിന് നിയമനിർമ്മാണസഭയോട് ഉത്തരവാദിത്വമുണ്ട്
(4) മന്ത്രിമാർ പ്രസിഡണ്ടിന്റെ ഉദ്യോഗസ്ഥരാണ്
(5) നിയമനിർമ്മാണ സഭ പിരിച്ചു വിടാൻ പ്രസിഡന്റിന് അധികാരമില്ല
A. (1), (4) എന്നിവ
B. (1), (2), (3), (5) എന്നിവ
C. (1), (3), (4) എന്നിവ
D. (1), (4), (5) എന്നിവ
12. മന്ത്രിസഭയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :
(1) രാഷ്ട്രപതിയെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണമെന്ന് ഭരണഘടനയിലെ 76 ആം വകുപ്പിൽ അനുശാസിക്കുന്നു.
(2) രാഷ്ട്രപതിയുടെ ഉപദേശമനുസരിച്ച് പ്രധാനമന്ത്രിയാണ് കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാരെ നിയമിക്കുന്നത്
(3) മന്ത്രി ആകുന്ന ഒരാൾ പാർലമെന്റിലെ അംഗമായിരിക്കണം. അല്ലാത്തപക്ഷം മന്ത്രിയായി നിയമിതനാകുന്നത് മുതൽ ആറു മാസത്തിനകം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കണം.
(4) മന്ത്രിസഭയുടെ കാലാവധി അഞ്ചു വർഷമാണ് എങ്കിലും ലോക സഭയുടെ വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ അതിന് അധികാരത്തിൽ തുടരാൻ കഴിയുകയുള്ളൂ.
A. (1), (2) എന്നിവ
B. (3), (4) എന്നിവ
C. (2), (3), (4) എന്നിവ
D. (1), (2), (3) എന്നിവ
13. ചുവടെ തന്നിരിക്കുന്നവയിൽ അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളേവ :
(1) അമേരിക്ക
(2) ഫ്രാൻസ്
(3) റഷ്യ
(4) ജർമ്മനി
A. (1), (2) എന്നിവ
B. (1), (2), (3) എന്നിവ
C. (2), (3) എന്നിവ
D. (3), (4) എന്നിവ
14. ചുവടെ തന്നിട്ടുള്ളവയിൽ ഉപരാഷ്ട്രപതിയുടെ ചുമതലകളേവ :
(1) ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ് - ഒഫീഷ്യോ ചെയർമാനാണ്. രാജ്യസഭാ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിച്ചു നടപടികൾ നിയന്ത്രിക്കുന്നത് അദ്ദേഹമാണ്.
(2) മരണം, രാജി, ഇംപീച്ച്മെന്റ് എന്നീ കാരണങ്ങളാൽ രാഷ്ട്രപതിയുടെ സ്ഥാനം ഒഴിവു വരുകയാണെങ്കിൽ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് വരെ ഉപരാഷ്ട്രപതി രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നു. എന്നാൽ പരമാവധി മൂന്ന് മാസത്തേക്ക് മാത്രമേ അദ്ദേഹം രാഷ്ട്രപതിയായി പ്രവർത്തിക്കാൻ പാടുള്ളൂ.
3) അസുഖം വിദേശസന്ദർശനം തുടങ്ങിയ കാരണങ്ങളാൽ രാഷ്ട്രപതിക്ക് അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ ഉപരാഷ്ട്രപതി താൽക്കാലികമായി രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നു
A. (1), (2) എന്നിവ
B. (2), (3) എന്നിവ
C. (1), (3) എന്നിവ
D. ഇവയെല്ലാം
15. താഴെ പറയുന്നവയിൽ സ്ഥിരം എക്സിക്യൂട്ടീവിൽ ഉൾപ്പെടുന്നവയേവ :
(1) രാഷ്ട്രത്തലവന്മാർ
(2) ഉദ്യോഗസ്ഥവൃന്ദം
(3) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
(4) മന്ത്രിമാർ
A. (2) മാത്രം
B. (2), (3) എന്നിവ
C. (1), (4) എന്നിവ
D. (1), മാത്രം
16. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകളേവ :
(1) ഭരണഘടനയിലെ 74(1) വകുപ്പനുസരിച്ച് രാഷ്ട്രപതിയെ സഹായിക്കുവാനും ഉപദേശിക്കുവാനും പ്രധാനമന്ത്രി തലവനായി ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം. ആ ഉപദേശമനുസരിച്ചായിരിക്കണം രാഷ്ട്രപതി അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കേണ്ടത്.
(2) ഈ വകുപ്പനുസരിച്ച് മന്ത്രിസഭ യോട് അതിന്റെ ഉപദേശം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.
പുനപരിശോധനയ്ക്കുശേഷം മന്ത്രിസഭ നൽകുന്ന ഉപദേശങ്ങൾ അനുസരിച്ച് രാഷ്ട്രപതി പ്രവർത്തിക്കേണ്ടതാണ്
A. (1), (2) എന്നിവ ശരിയാണ്
B. (1), (2) എന്നിവ തെറ്റാണ്
C. (1) ശരിയാണ് (2) തെറ്റാണ്
D. (2) ശരിയാണ് (1) തെറ്റാണ്
17. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഏത് ഭരണ സമ്പ്രദായത്തിന്റെ പ്രത്യേകതയാണ് :
(1) പ്രസിഡൻഷ്യൽ സമ്പ്രദായം
(2) അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം
(3) പാർലമെന്ററി സമ്പ്രദായം
A. (1), (2) എന്നിവ
B. (3) മാത്രം
C. (2) മാത്രം
D. (1), (3) എന്നിവ
18. താഴെ കൊടുത്തിരിക്കുന്നവയിൽ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ടവയേവ :
(1) ബഹ്വംഗ എക്സിക്യൂട്ടീവ്
(2) രാഷ്ട്രീയ എക്സിക്യൂട്ടീവ്
(3) സ്ഥിര എക്സിക്യൂട്ടീവ്
(4) നാമമാത്ര എക്സിക്യൂട്ടീവ്
A. (1), (3) എന്നിവ
B. (2), (4) എന്നിവ
C. (3) മാത്രം
D. (3), (4) എന്നിവ
19. താഴെ കൊടുത്തിരിക്കുന്നവയിൽ അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകതകളേവ :
(1) പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും നേരിട്ട് തെരഞ്ഞെടുക്കുന്നു
(2) പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും നിയമ നിർമ്മാണ സഭയോട് വിധേയത്വമുണ്ടായിരിക്കും
(3) പ്രസിഡന്റ് ഭരണത്തലവനും പ്രധാനമന്ത്രി രാഷ്ട്രത്തലവനുമായിരിക്കും
(4) പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരമുണ്ട്
A. (1), (2) എന്നിവ
B. (1), (2), (3) എന്നിവ
C. (3), (4) എന്നിവ
D. (1), (2), (4) എന്നിവ
20. താഴെ തന്നിട്ടുള്ളവയിൽ ബ്യൂറോക്രസിയുടെ ചുമതലകളേവ :
(1) ഗവൺമെന്റിന്റെ നയരൂപീകരണത്തിൽ സജീവമായി പങ്കെടുക്കുക. നയരൂപീകരണത്തിന് ആവശ്യമായ നിർദേശങ്ങളും സാങ്കേതിക ഉപദേശവും നൽകുക. നയം രൂപീകരിച്ചതിനു ശേഷം നടപ്പാക്കേണ്ട ചുമതലയും ബ്യൂറോക്രസിക്കാണ്.
(2) ഭരണ ചട്ടങ്ങൾ രൂപീകരിക്കുക എന്നത് ബ്യൂറോക്രസിയുടെ ചുമതലയാണ്. നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും ബ്യൂറോക്രസിയാണ് തയ്യാറാക്കുന്നത്
(3) ഗവൺമെന്റിന്റെ വാർഷിക ബജറ്റ് തയ്യാറാക്കുന്നത് ബ്യൂറോക്രസിയാണ്
(4) ഭരിക്കുന്നവരേയും ഭരിക്കപ്പെടുന്നവരേയും സേവിക്കുക. മാറി മാറി വരുന്ന ഗവൺമെന്റുകളെ ബ്യൂറോക്രസി രാഷ്ട്രീയ താൽപര്യത്തോടെ സേവിക്കേണ്ടതാണ്. പൊതു നന്മക്ക് വേണ്ടി പ്രവർത്തിക്കാനും അവർ ബാധ്യസ്ഥരാണ്.
A. (1), (2) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (3), (4) എന്നിവ
D. (1), (2), (4) എന്നിവ
Answers
Subscribe by Email
Follow Updates Articles from This Blog via Email
No Comments