thumbnail

Plus One - Political Science-Statement type Questions - Set 3

 1. കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഈ വ്യവസ്ഥയനുസരിച്ച് രാജ്യത്തെ മുഴുവൻ ഒരു ഏക നിയോജക മണ്ഡലമായി കണക്കാക്കുന്നു  

(2) ഒരു നിയോജക മണ്ഡലത്തിൽ നിന്ന് ഒന്നിലധികം പ്രതിനിധികളെ തെരഞ്ഞെടുക്കാം 

(3) ഒരു കക്ഷിക്ക് അതിനു കിട്ടിയ വോട്ടിന്റെ വിഹിതത്തേക്കാൾ കൂടുതൽ സീറ്റുകൾ നിയമനിർമാണസഭയിൽ ലഭിച്ചുവെന്നുവരാം 

(4) തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിക്കുന്നു.

A. (3) മാത്രം 

B. (3), (4) എന്നിവ 

C. (2), (3), (4) എന്നിവ 

D. (1), (4) എന്നിവ        

2. ജനാധിപത്യവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :

(1) വിസ്തൃതമായ ഭൂപ്രദേശവും ഉയർന്ന ജനസംഖ്യയുമുള്ള ആധുനിക രാഷ്ട്രങ്ങളിൽ പ്രത്യക്ഷ ജനാധിപത്യം പ്രായോഗികമല്ല 

(2) പരോക്ഷ ജനാധിപത്യത്തിൽ " ജനങ്ങളുടെ ഭരണം" എന്നാൽ "ജനപ്രതിനിധികളുടെ ഭരണം" എന്നുതന്നെയാണ് അർത്ഥം 

(3) ഗ്രാമസഭകൾ പോലെയുള്ള പ്രാദേശിക ഗവൺമെന്റുകൾ പരോക്ഷ ജനാധിപത്യത്തിന് ഉദാഹരണങ്ങളാണ് 

(4) പരോക്ഷ ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എല്ലാ പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നു.

A. (1), (2), (3), (4) എന്നിവ 

B. (1), (3), (4) എന്നിവ 

C. (2), (3), (4) എന്നിവ 

D. (1), (2), (4) എന്നിവ 

3. വോട്ടവകാശവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :

(1) ഭരണഘടനയിലെ 324 ആം വകുപ്പ്, ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു 

(2) 1991 ൽ വോട്ടവകാശത്തിനുള്ള പ്രായം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ 22 ൽ നിന്ന് 18 ആയി കുറച്ചു 

(3) 18 വയസ്സ് തികഞ്ഞ ഇന്ത്യയിലെ ഏതൊരു പൗരനും  ജാതി, മതം, വംശം, ലിംഗം, ജന്മസ്ഥലം, സാമൂഹ്യ സാമ്പത്തിക പദവി തുടങ്ങിയവ പരിഗണിക്കാതെ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട് 

A. (1), (2), (3) എന്നിവ 

B. (2), (3) എന്നിവ 

C. (2) മാത്രം 

D. (3) മാത്രം  

4. ഏക കൈമാറ്റ വോട്ട് വ്യവസ്ഥ അഥവാ ഹെയർ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഒരോ ന്യൂനപക്ഷ വിഭാഗത്തിനും അതിലെ വോട്ടർമാരുടെ അംഗബലം അനുസരിച്ച് പ്രാതിനിധ്യം  ലഭിക്കുക എന്നതാണ് ഏക കൈമാറ്റ വോട്ട് വ്യവസ്ഥയുടെ അടിസ്ഥാന തത്വം 

(2) ഹെയർ വ്യവസ്ഥയ്ക്ക് മുഖ്യമായും നാല് ഘടകങ്ങളുണ്ട്.

 ബഹ്വംഗ നിയോജകമണ്ഡലം, ആനുപാതികമായ പങ്ക്, ഒരു ഫലപ്രദമായ വോട്ടും മുൻഗണനകൾ രേഖപ്പെടുത്തലും, വോട്ടുകളുടെ കൈമാറ്റം എന്നിവയാണവ 

(3) ഏക കൈമാറ്റ വോട്ട് വ്യവസ്ഥയിൽ ബഹ്വംഗ നിയോജകമണ്ഡലം അത്യാവശ്യ ഘടകമാണ്. രണ്ടോ അതിലധികമോ സ്ഥാനാർഥികളെ തെരഞ്ഞെടുക്കാവുന്ന നിയോജക മണ്ഡലത്തേയാണ് ബഹ്വംഗ നിയോജക മണ്ഡലം എന്നു പറയുന്നത് 

(4) ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കുന്നതിന് വോട്ടുകളുടെ ആനുപാതികമായ പങ്ക് അഥവാ ക്വോട്ട ലഭിച്ചിരിക്കണം. മറ്റൊരർത്ഥത്തിൽ ഒരു സ്ഥാനാർഥി വിജയിക്കുന്നതിന് ആവശ്യമായ വോട്ടുകളുടെ എണ്ണം ആണ് ക്വോട്ട.

A. (2), (4) എന്നിവ 

B. (2), (3), (4) എന്നിവ 

C. (1), (2), (4) എന്നിവ   

D. ഇവയെല്ലാം

5. താഴെ തന്നിരിക്കുന്നവയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകളേവ :

(1) എന്തെങ്കിലും കാരണവശാൽ സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമില്ലെങ്കിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും റദ്ദാക്കാനും കമ്മീഷന് അധികാരമുണ്ട്. അങ്ങനെ ഒരു പ്രത്യേക നിയോജക മണ്ഡലത്തിലേയോ സംസ്ഥാനത്തിലേയോ അല്ലെങ്കിൽ രാജ്യത്തെ മുഴുവൻ തെരഞ്ഞെടുപ്പോ മാറ്റിവയ്ക്കാനും റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട് 

(2) വോട്ടെണ്ണൽ പ്രക്രിയ നീതിയുക്തമായ രീതിയിൽ നടത്തിയിട്ടില്ലെന്ന് തോന്നുകയാണെങ്കിൽ വീണ്ടും വോട്ടെണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിടാൻ കഴിയും 

(3) തെരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടർ പട്ടിക തയ്യാറാക്കുക, ഓരോ സെൻസസിനു ശേഷവും തിരഞ്ഞെടുപ്പിനു മുന്പും കമ്മീഷൻ വോട്ടർപട്ടിക പരിഷ്കരിക്കുകയും പുതുക്കുകയും ചെയ്യുന്നു. അനർഹരായ വോട്ടർമാരുടെ പേരുകൾ പത്രികയിൽ ഉൾപ്പെടുത്താതിരിക്കുക, അർഹരായവരുടെയോ ജീവിച്ചിരിപ്പില്ലാത്തവരുടെയോ പേരുകൾ ഉൾപ്പെടുത്തുക തുടങ്ങിയ തെറ്റുകൾ ഒഴിവാക്കിക്കൊണ്ട് വോട്ടർ പട്ടികയെ കുറ്റമറ്റതാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ശ്രമങ്ങളും നടത്തുന്നു.

(4) തെരഞ്ഞെടുപ്പു ചിലവുകൾക്ക് പരിധി നിർണയിക്കുക, സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന തെരഞ്ഞെടുപ്പ് ചിലവ് കണക്കുകൾ പരിശോധിക്കുക, തെരഞ്ഞെടുപ്പ് തർക്കങ്ങളും കേസുകളും തീർപ്പാക്കുക എന്നീ ചുമതലകളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർവ്വഹിക്കുന്നു   

A. (1), (2), (3), (4) എന്നിവ 

B. (1), (3) എന്നിവ

C. (1), (2), (4) എന്നിവ  

D. (2), (3), (4) എന്നിവ 

6. ചുവടെ പറയുന്നവയിൽ ഇന്ത്യയിലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അതാത് സംസ്ഥാനത്തെ നിയമ നിർമ്മാണ സഭകളാണ് 

(2) സംസ്ഥാന നിയമസഭകളിലെ എംഎൽഎമാരാണ് വോട്ടർമാർ 

(3) ഓരോ വോട്ടറും അയാളുടെ മുൻഗണനാ ക്രമമനുസരിച്ച് സ്ഥാനാർഥികൾക്ക് വോട്ടുകൾ രേഖപ്പെടുത്തുന്നു

(4) ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കണമെങ്കിൽ വോട്ടുകളുടെ ഒരു മിനിമം ക്വോട്ട ലഭിച്ചിരിക്കണം

(5) ഒന്നാം മുൻഗണനാ വോട്ടുകളാണ് ആദ്യം എണ്ണുക. അവ എണ്ണി കഴിയുമ്പോൾ നിശ്ചിത ക്വോട്ട ലഭിച്ച സ്ഥാനാർത്ഥികൾ വിജയിച്ചതായി പ്രഖ്യാപിക്കും 

A. ഇവയെല്ലാം 

B. (1), (2), (3), (4) എന്നിവ  

C. (1), (2), (4) എന്നിവ 

D. (1), (2), (3), (5) എന്നിവ

7. കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) കേവല ഭൂരിപക്ഷ വ്യവസ്ഥ പ്രകാരം ഓരോ നിയോജക മണ്ഡലവും ഓരോ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നു. മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ ആൾ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നു. 

(2) മറ്റ് സ്ഥാനാർഥികളെക്കാൾ കൂടുതൽ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥിയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. വിജയിച്ച സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിക്കേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പ് പന്തയത്തിൽ മറ്റുള്ളവരുടെ മുന്നിൽ എത്തി ആദ്യം വിന്നിങ് പോസ്റ്റ് മുറിച്ചു കടക്കുന്ന ആൾ വിജയിക്കുന്നു

(3) കേവല ഭൂരിപക്ഷ വ്യവസ്ഥ ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് സിസ്റ്റം, ആപേക്ഷിക ഭൂരിപക്ഷ വ്യവസ്ഥ, ബഹുത്വ സമ്പ്രദായം എന്ന പേരിലെല്ലാം അറിയപ്പെടുന്നു   

A. (1), (2) എന്നിവ 

B. (1), (2), (3) എന്നിവ 

C. (2), (3) എന്നിവ 

D. (1), (3) എന്നിവ 

8. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

(1) ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണസഭ കളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്ക് സീറ്റുകൾ സംവരണം ചെയ്യാൻ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്  

(2) സംവരണത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ അത് വീണ്ടും നീട്ടാനുള്ള തീരുമാനം പാർലമെന്റിന് എടുക്കാവുന്നതാണ് 

(3) പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുള്ളത് ഇന്ത്യയിലെ ജനസംഖ്യയിൽ അവർക്കുള്ള അംഗസംഖ്യക്ക് അനുപാതമായിട്ടാണ്. 

(4) ഇപ്പോൾ ലോക്സഭയിൽ  പട്ടികജാതിക്കാർക്ക് 80 ഉം പട്ടികവർഗക്കാർക്ക് 43 ഉം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്

A. (1), (4) എന്നിവ 

B. (1), (3), (4) എന്നിവ 

C. (1), (2), (3) എന്നിവ 

D. (1), (2), (3), (4) എന്നിവ 

9. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

(1) ഇന്ത്യ യുകെ എന്നിവിടങ്ങളിൽ കേവല ഭൂരിപക്ഷ വ്യവസ്ഥ നിലനിൽക്കുന്നു 

(2) നെതർലാൻഡ് ഇസ്രായേൽ എന്നിവിടങ്ങളിൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ നിലനിൽക്കുന്നു  

A. (1) ശരി (2) തെറ്റ് 

B. (2) ശരി (1) തെറ്റ് 

C. (1) ഉം (2) ഉം ശരി 

D. (1) ഉം (2) ഉം തെറ്റ് 



10. താഴെ തന്നിട്ടുള്ളവയിൽ സ്ത്രീകളുടെ പ്രാതിനിധ്യത്തിന് വേണ്ടി  തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടവയേവ :

(1) രാഷ്ട്രീയ പാർട്ടികൾ വനിതാ സ്ഥാനാർഥികൾക്ക് പരിഗണന നൽകണം 

(2) പാർട്ടികളിലെ ഭാരവാഹിത്വങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തണം 

(3) പാർലമെന്റിലും സംസ്ഥാന നിയമനിർമാണ സഭകളിലും പുരുഷന്മാർക്ക് സംവരണം ഏർപ്പെടുത്തണം  

(4) പൊതു പ്രവർത്തനങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്ന മനോഭാവം മാറ്റിയെടുക്കാൻ നടപടികൾ സ്വീകരിക്കണം 

A. (1), (2), (3), (4) എന്നിവ 

B. (1), (4) എന്നിവ  

C. (1), (2), (4) എന്നിവ 

D. (1), (3), (4) എന്നിവ 

11. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളേവ :

(1) ഇന്ത്യയിൽ പ്രത്യക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായവും പരോക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായവും നിലവിലുണ്ട് 

(2) രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭ, രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ തുടങ്ങിയവരെ പരോക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായ പ്രകാരമാണ് തെരഞ്ഞെടുക്കുന്നത് 

(3) സംസ്ഥാന നിയമസഭകളിലേക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമെല്ലാം തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രത്യക്ഷ തെരഞ്ഞെടുപ്പ് രീതി അനുസരിച്ചാണ്  

(4) ഇന്ത്യയിൽ നിലവിലുള്ള പ്രത്യക്ഷ പ്രാതിനിധ്യ സമ്പ്രദായത്തെ കേവല ഭൂരിപക്ഷ വ്യവസ്ഥ എന്നു വിളിക്കുന്നു 

A. (1), (4) എന്നിവ 

B. (1), (2), (3) എന്നിവ 

C. (1), (3), (4) എന്നിവ 

D. (1), (2), (3), (4) എന്നിവ 

12. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡികളേവ :

(1) ലിസ്റ്റ് വ്യവസ്ഥ - ബെൽജിയം 

(2) ഹെയർ വ്യവസ്ഥ - പോർച്ചുഗൽ 

(3) കേവല ഭൂരിപക്ഷ വ്യവസ്ഥ - അർജന്റീന

A. (1), (3) എന്നിവ 

B. (2) മാത്രം 

C. (2), (3) എന്നിവ 

D. (1) മാത്രം

13. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

(1) 1851 ൽ' മെഷിനറി ഓഫ് റെപ്രസന്റ്റേഷൻ  ' എന്ന കൃതിയിൽ  തോമസ് ഹെയർ ആദ്യമായി ഹെയർ വ്യവസ്ഥ അവതരിപ്പിച്ചു  

(2) ഡെൻമാർക്കിലെ മന്ത്രിയായിരുന്ന ആൻഡ്രിയ 1885 ൽ ഈ സമ്പ്രദായം തന്റെ രാജ്യത്ത് നടപ്പിലാക്കി. അതിനു ശേഷം ആൻഡ്രിയ വ്യവസ്ഥ എന്ന പേരിലും ഇതറിയപ്പെടാൻ തുടങ്ങി 

(3) സ്ഥാനാർത്ഥിക്ക് വോട്ടു നൽകുന്നതിൽ വോട്ടർ മുൻഗണനകൾ രേഖപ്പെടുത്തുന്നതിനാൽ ഈ വ്യവസ്ഥയെ മുൻഗണനാ വ്യവസ്ഥ എന്നും വിളിക്കുന്നു  

(4) റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ മുൻഗണനാ വ്യവസ്ഥ നിലവിലുണ്ട്.

A. (1), (2) എന്നിവ 

B. (1), (2), (3) എന്നിവ 

C. (1), (2), (4) എന്നിവ 

D. ഇവയെല്ലാം 

14. ചുവടെ പറയുന്നവയിൽ  ശരിയായ പ്രസ്താവനകളേവ :

(1) നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനം എടുക്കുന്നത് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ്  

(2) രാജ്യത്തെ എല്ലാ നിയോജക മണ്ഡലങ്ങളുടെയും അതിർത്തികൾ നിർണ്ണയിക്കുന്നതിനു വേണ്ടിയാണ് അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിച്ചത്

(3) പ്രധാനമന്ത്രിയാണ് അതിർത്തി നിർണയ കമ്മീഷനെ നിയമിക്കുന്നത്   

A. (2) മാത്രം 

B. (2), (3) എന്നിവ  

C. (1), (2) എന്നിവ  

D. (1), (2), (3) എന്നിവ 

15. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക  :

(1) ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ ചിന്തകർ ആവിഷ്കരിച്ച തെരഞ്ഞെടുപ്പ് വ്യവസ്ഥയായിരുന്നു ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ  

(2) ഓരോ വിഭാഗം ജനങ്ങൾക്കും അവരുടെ അംഗസംഖ്യയുടെ അനുപാതത്തിൽ പ്രാതിനിധ്യം  നൽകുക എന്നതാണ് ആനുപാതിക വ്യവസ്ഥയുടെ ലക്ഷ്യം 

(3) നിയമനിർമ്മാണ സഭയിൽ  ഒരു കക്ഷിക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണം ആ കക്ഷിക്കു കിട്ടിയ വോട്ടുകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം എന്നതാണ് ഈ വ്യവസ്ഥയുടെ അടിസ്ഥാനപരമായ ആശയം 

A. (1), (2), (3) എന്നിവ 

B. (1), (2) എന്നിവ 

C. (2), (3) എന്നിവ 

D. (1), (3) എന്നിവ 

16. ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :

(1) തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കുറഞ്ഞ പ്രായപരിധി നിർണ്ണയിച്ചിട്ടുണ്ട്. അതു പ്രകാരം ലോകസഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും മത്സരിക്കുന്നതിന് ഒരു വ്യക്തിക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമെങ്കിലും ഉണ്ടായിരിക്കണം  

(2) ഏതെങ്കിലും കുറ്റകൃത്യത്തിന്  ഒന്നോ അതിലധികമോ വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യത കൽപ്പിച്ചിട്ടുണ്ട്  

A. (1) ശരി (2) തെറ്റ് 

B. (1) തെറ്റ് (2) ശരി 

C. (1) ഉം (2) ഉം ശരി 

D. (1) ഉം (2) ഉം തെറ്റ് 

17. താഴെ കൊടുത്തിരിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ കേരളത്തിൽ പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന മണ്ഡലങ്ങളേവ :

(1) ആറ്റിങ്ങൽ 

(2) ആലത്തൂർ 

(3) വയനാട്

(4) മാവേലിക്കര 

A. (1), (2), (3) എന്നിവ 

B. (2), (4) എന്നിവ 

C. (1), (3), (4) എന്നിവ 

D. (2), (3) എന്നിവ 

18. ഒരു പൗരന് വോട്ടവകാശം നിഷേധിക്കുന്ന വ്യവസ്ഥകൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാമാണ് :

(1) നിശ്ചിത പ്രായപരിധി തികയാത്തവർ 

(2) ഇന്ത്യയിൽ താമസമില്ലാത്തവർ  

(3) മാനസിക രോഗികൾ 

(4) കുറ്റവാളികൾ (  അഴിമതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധ പ്രവർത്തികൾ തുടങ്ങിയവ )

(5) തെരഞ്ഞെടുപ്പു പട്ടികയിൽ പേരില്ലാത്തവർ  

A. (1), (5) എന്നിവ 

B. (1), (2), (5) എന്നിവ 

C. (1), (2), (4), (5) എന്നിവ  

D. (1), (2), (3), (4), (5) എന്നിവ

19. നിയോജക മണ്ഡലങ്ങൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തെരഞ്ഞെടുക്കുക :

(1) തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ഒരു നിയോജക മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർഥിയാണ് വിജയിക്കുക ഇത് ചെറിയ സാമൂഹിക വിഭാഗങ്ങളെ പലപ്പോഴും ദോഷകരമായി ബാധിക്കുന്നു.

(2) ജാതീയ വിവേചനങ്ങളും പീഡനങ്ങളും നിലനിന്നൊരു സാമൂഹിക വ്യവസ്ഥയിൽ കേവല ഭൂരിപക്ഷ വ്യവസ്ഥ നടപ്പിലാക്കുമ്പോൾ സമൂഹത്തിലെ പ്രബല വിഭാഗങ്ങളും ഉന്നത ജാതികളിൽപ്പെട്ടവരും എല്ലായിടത്തും വിജയം നേടും. അടിച്ചമർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് ഒരിക്കലും പ്രാതിനിധ്യം ലഭിക്കുകയില്ല.

(3) സംവരണ സമ്പ്രദായത്തിൽ ഒരു നിയോജകമണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും വോട്ടു ചെയ്യാനുള്ള അർഹതയുണ്ടായിരിക്കും. എന്നാൽ ഏതു സമുദായത്തിന് വേണ്ടിയാണോ / സാമൂഹ്യ വിഭാഗത്തിനു വേണ്ടിയാണോ ആ സീറ്റ് സംവരണം ചെയ്തിട്ടുള്ളത്, ആ സമുദായത്തിലെ / സാമൂഹ്യ വിഭാഗത്തിലെ അംഗങ്ങൾക്കു മാത്രമേ സ്ഥാനാർത്ഥിയാകാൻ കഴിയുകയുള്ളൂ

(4) സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ഇന്ത്യയിൽ ബ്രിട്ടീഷ് ഗവൺമെന്റ് മുസ്‌ലിംകൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ചു കൊണ്ട് മൊണ്ടേഗു - ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളിൽ സാമുദായിക സംവരണം നടത്തി.

A. (1), (2), (3), (4) എന്നിവ 

B. (1), (2), (3) എന്നിവ 

C. (1), (2) എന്നിവ 

D. (1), (3), (4) എന്നിവ 

20. തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :

(1) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അദ്ധ്യക്ഷൻ. എന്നാൽ അദ്ദേഹത്തിനു മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണർമാരെക്കാൾ കൂടുതൽ അധികാരങ്ങളൊന്നുമില്ല 

(2) രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്. മന്ത്രിസഭയുടെ ഉപദേശ പ്രകാരം അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു രണ്ടു കമ്മീഷണർമാരെയും നിയമിക്കുന്നു  

(3) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും കാലാവധിയുടെ സുരക്ഷ ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. കമ്മീഷണർമാരുടെ കാലാവധി ആറു വർഷമാണ്. അതിനു മുൻപ് 65 വയസ്സ് പൂർത്തിയായാൽ അവർ പിരിഞ്ഞു പോകണം 

(4) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്വം ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ്

(5) പെരുമാറ്റ ദൂഷ്യമോ, ശാരീരികമോ മാനസികമോ ആയ അയോഗ്യതയോ തെളിയിക്കപ്പെട്ടാൽ രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നീക്കം ചെയ്യാം 

A. ഇവയെല്ലാം 

B. (1), (2), (3), (5) എന്നിവ  

C. (1), (2), (5) എന്നിവ 

D. (2), (3), (4), (5) എന്നിവ

Answers:


Subscribe by Email

Follow Updates Articles from This Blog via Email

No Comments

Contact us

Name

Email *

Message *