thumbnail

Plus One Political Science -Statement Type Questions -Set 2

 1. കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഒരു വ്യക്തിയെ ആറുമാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം 

(2) ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കോ, ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്ന് ഗവൺമെന്റിന് തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വെക്കാനും ഗവൺമെന്റിന് അധികാരമുണ്ട്  

(3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം 

(4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട് 

A. (2), (3) എന്നിവ 

B. (1), (2), (3), (4) എന്നിവ 

C. (1), (2), (3) എന്നിവ 

D. (2), (3), (4) എന്നിവ         

2. താഴെ കൊടുത്തിരിക്കുന്നവയിൽ നിർദേശക തത്വങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) നിർദ്ദേശക തത്വങ്ങളുടെ വ്യാപ്തി പരിമിതമാണ് 

(2) നിർദേശക തത്വങ്ങൾ ഒരു ക്ഷേമ രാഷ്ട്രത്തിന്റെ ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു 

(3) നിർദ്ദേശക തത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല  

(4) നിർദേശക തത്വങ്ങൾ പൗര സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു 

A. (1), (2) എന്നിവ 

B. (2), (3) എന്നിവ 

C. (1), (2), (3) എന്നിവ 

D. (1), (2), (3), (4) എന്നിവ 

3. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറി സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ  

(2) മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് സ്വരൺ സിങ് കമ്മിറ്റിയാണ് 

(3) ഗവൺമെന്റിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യ പൗരന്മാരുടെ അവകാശ നിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും സംരക്ഷിക്കുക, പൗരന്മാരുടെ വ്യക്തിത്വ വികസനം ഉറപ്പുവരുത്തുക, ജനാധിപത്യ വിജയം ഉറപ്പു വരുത്തുക തുടങ്ങിയവയാണ് മൗലികാവകാശങ്ങളുടെ ലക്ഷ്യങ്ങൾ  

(4) മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ മൂന്നാം ഭാഗത്ത് 12 മുതൽ 36 വരെ വകുപ്പുകളിൽ പ്രതിപാദിക്കുന്നു 

A. (1), (2), (3), (4) എന്നിവ  

B. (1), (2), (3) എന്നിവ 

C. (1), (3) എന്നിവ  

D. (1), (3), (4) എന്നിവ 

4. ക്വോ വാറന്റോ റിട്ടുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :

(1) ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽ നിന്ന് തടഞ്ഞുകൊണ്ട് ഹൈക്കോടതിയോ സുപ്രീംകോടതിയോ പുറപ്പെടുവിക്കുന്ന ഉത്തരവാണ് ക്വോ വാറന്റോ 

(2) ക്വോ വാറന്റോ റിട്ട് സ്വകാര്യ വ്യക്തികൾക്കും പൊതു സ്ഥാപനങ്ങൾക്കും ബാധകമാണ്  

A. (1) ശരി (2) തെറ്റ് 

B. (2) ശരി (1) തെറ്റ് 

C. (1) ഉം (2) ഉം ശരി 

D. (1) ഉം (2) ഉം തെറ്റ് 

5. നിയമത്തിനു മുന്നിൽ സമത്വം ; നിയമം മുഖേന തുല്യ സംരക്ഷണം എന്നതിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :

(1) ഇന്ത്യക്കകത്ത് ഒരു വ്യക്തിക്കും നിയമത്തിനു മുന്നിൽ സമത്വവും നിയമം മുഖേനയുള്ള തുല്യ സംരക്ഷണവും നിഷേധിക്കരുത് എന്ന് ഇന്ത്യൻ ഭരണഘടനയിലെ 14 ആം വകുപ്പിൽ പ്രതിപാദിക്കുന്നു 

(2) നിയമം മുഖേനയുള്ള തുല്യ സംരക്ഷണമെന്നത് ബ്രിട്ടീഷ് പൊതു നിയമത്തിന്റെ ഒരു ആശയമാണ് 

(3) നിയമത്തിനു മുന്നിൽ സമത്വം എന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് 

A. (1), (2), (3) എന്നിവ 

B. (2), (3) എന്നിവ  

C. (1) മാത്രം 

D. (1), (2) എന്നിവ 

6. ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകളേവ :

(1) നിയമപരമായ നടപടി മുഖേനയല്ലാതെ ഒരാൾക്ക് അയാളുടെ ജീവനോ വ്യക്തി സ്വാതന്ത്ര്യമോ നിഷേധിക്കാൻ പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു 

(2) ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നു 

(3) ഒരു പൗരനും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും തോന്നിയ മട്ടിൽ ഒരാളെ അറസ്റ്റ് ചെയ്യാനോ, ജയിലിലടക്കാനോ,

ശിക്ഷിക്കാനോ അവകാശമില്ല

(4) അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിന്റെ കാരണം അറിയാനുള്ള അവകാശമുണ്ട് 

(5) ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടവും ഉപജീവനത്തിനുമുള്ള അവകാശം ഉൾപ്പെടുന്നില്ല 

A. ഇവയെല്ലാം 

B. (1), (2), (3), (4) എന്നിവ 

C. (1), (3), (4) എന്നിവ  

D. (1), (2), (4) എന്നിവ

7.  അവകാശപത്രികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടനയിൽ പൗരന്മാരുടെ അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നു. ഭരണഘടന സൂചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ അവകാശപട്ടികയെ അവകാശപത്രിക എന്ന് വിളിക്കുന്നു  

(2) അവകാശ പത്രിക വ്യക്തികളുടെ അവകാശങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നതിൽ നിന്ന് ഗവൺമെന്റിനെ വിലക്കുന്നു 

(3) വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിനുള്ള പരിഹാരങ്ങളൊന്നും അവകാശപത്രിക നൽകുന്നില്ല 

A. (1), (2), (3) എന്നിവ 

B. (1), (2) എന്നിവ 

C. (1), (3) എന്നിവ 

D. (2), (3) എന്നിവ 

8. പൗരന്മാരുടെ മൗലിക ചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) 1976 ലെ 42 ആം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തു 

(2) ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക ചുമതലകളാണുള്ളത്  

(3) മൗലിക ചുമതലകൾ നിയമവിധേയമാണ് 

(4) പൊതുമുതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നത് മൗലിക ചുമതലകളിൽ ഉൾപ്പെടുന്നു  

A. (1), (2) എന്നിവ 

B. (1), (2), (4) എന്നിവ 

C. (1), (2), (3) എന്നിവ 

D. (1), (2), (3), (4) എന്നിവ 

9. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നവയേവ :

(1) സ്വാതന്ത്ര്യത്തിനുള്ള അവകാശം 

(2) ചൂഷണത്തിനെതിരെയുള്ള അവകാശം 

(3) സ്വത്തവകാശം  

(4) സമത്വാവകാശം 

(5) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 

A. (1), (2), (3), (4), (5) എന്നിവ 

B. (1), (3), (4), (5) എന്നിവ 

C. (1), (3), (5) എന്നിവ 

D. (1), (2), (4), (5) എന്നിവ 

10. ഗാന്ധിജിയുടെ സാമൂഹ്യ സമത്വ സിദ്ധാന്തം ആവിഷ്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള ഭരണഘടനാ വകുപ്പ് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് :

A. അനുച്ഛേദം 14 

B. അനുച്ഛേദം 15    

C. അനുച്ഛേദം 16

D. അനുച്ഛേദം 18

11. അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഇന്ത്യൻ ഭരണഘടനയുടെ 17 ആം വകുപ്പ് അയിത്താചരണം നിരോധിക്കുന്നു 

(2) 1958 ജൂണിൽ അയിത്ത വിരുദ്ധ നിയമം ഇന്ത്യയിൽ നിലവിൽ വന്നു. ഇതുപ്രകാരം അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി തീർന്നു  

A. (1) ഉം (2) ഉം ശരി 

B. (1) ശരി (2) തെറ്റ് 

C. (2) ശരി (1) തെറ്റ് 

D. (1) ഉം (2) ഉം തെറ്റ് 

12. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) 1993 ഒക്ടോബർ 12 നാണ് ഇന്ത്യാ ഗവൺമെന്റ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിച്ചത്  

(2) മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ സ്വന്തമായി മുൻകൈയെടുത്തോ അന്വേഷണം നടത്തുക, അന്തേവാസികളുടെ സ്ഥിതി നേരിട്ട് അറിയുന്നതിന് ജയിലുകൾ സന്ദർശിക്കുക, മനുഷ്യാവകാശങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവ കമ്മീഷന്റെ പ്രധാന ചുമതലകളാണ് 

(3) പരാതികളിന്മേൽ ശിക്ഷാ നടപടികൾ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് അധികാരമുണ്ട് 

A. (1), (2), (3) എന്നിവ 

B. (1) മാത്രം 

C. (1), (2) എന്നിവ 

D. (2) മാത്രം

13. ബഹുമതികൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :

(1) പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളും ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്ന് ഭരണഘടനയുടെ 18 ആം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു 

(2) ഒരു ഇന്ത്യൻ പൗരന് ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്ന് ഏതെങ്കിലും ബഹുമതി സ്വീകരിക്കുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം തടസ്സങ്ങളില്ല  

A. (1) ശരി (2) തെറ്റ് 

B. (2) ശരി (1) തെറ്റ് 

C. (1) ഉം (2) ഉം ശെരി 

D. (1) ഉം (2) ഉം തെറ്റ് 

14. വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേവ :

(1) രാഷ്ട്രവും നിയമവും നിർണയിക്കുന്ന രീതിയിൽ 6 മുതൽ 14 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് 2001 ലെ 86 ആം ഭരണഘടനാ ഭേദഗതിയിലൂടെ 21എ എന്നൊരു പുതിയ വകുപ്പ് ഭരണഘടനയിൽ   കൂട്ടിച്ചേർത്തു  

(2) വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം അഥവാ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം 2010 ഏപ്രിൽ 1 ന് ഇന്ത്യയിൽ നിയമം  നിലവിൽ വന്നു.

A. (1) ശരി (2) തെറ്റ് 

B. (2) ശരി (1) തെറ്റ് 

C. (1) ഉം (2) ഉം ശരി 

D. (1) ഉം (2) ഉം തെറ്റ് 

15. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

(1) സാധാരണ അവകാശങ്ങളെ സംരക്ഷിക്കുന്നതും നടപ്പിലാക്കുന്നതും സാധാരണ നിയമമാണ്. എന്നാൽ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പാക്കുന്നതും രാജ്യത്തെ ഭരണഘടനയാണ്.

(2) നിയമ നിർമ്മാണ സഭകൾക്ക് സാധാരണ നിയമനിർമ്മാണ പ്രക്രിയയിലൂടെ സാധാരണ അവകാശങ്ങളിലും മൗലികാവകാശങ്ങളിലും മാറ്റം വരുത്താൻ കഴിയും 

(3) ഗവൺമെന്റിന്റെ ഒരു ഘടകവും മൗലികാവകാശങ്ങളെ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല

A. (1), (3) എന്നിവ 

B. (1), (2), (3) എന്നിവ 

C. (2), (3) എന്നിവ 

D. (1), (2) എന്നിവ 

16. ചൂഷണത്തിനെതിരെയുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഒരു വ്യക്തിയെ മറ്റൊരു വ്യക്തി ചൂഷണം ചെയ്യുന്നതിനെ ഭരണഘടന കുറ്റകരമായി കണക്കാക്കുന്നു 

(2) ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെതിരെയുള്ള അവകാശങ്ങൾ ഉറപ്പു നൽകുന്നു  

(3) മനുഷ്യനെ വിൽപ്പന ചരക്കാക്കുന്നതും അടിമയാക്കുന്നതും നിർബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും ഭരണഘടന നിരോധിക്കുന്നു 

(4) ബെഗാർ അഥവാ നിർബന്ധിത വേലയും ഭരണഘടന നിരോധിച്ചിട്ടുണ്ട്.  

A. ഇവയെല്ലാം 

B. (1), (2), (3) എന്നിവ 

C. (1), (3) എന്നിവ  

D. (1), (3), (4) എന്നിവ 

17.  താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളേവ :

(1) ഭരണഘടനയുടെ പതിനാറാം വകുപ്പ് സർക്കാർ ജോലിയുടെ കാര്യത്തിൽ പൗരന്മാർക്ക് അവസരസമത്വം നൽകുന്നു. രാഷ്ട്രത്തിന്റെ കീഴിൽ വരുന്ന ഏതു സ്ഥാപനത്തിലേക്കുള്ള തൊഴിലിനും നിയമനത്തിനും ഇത് ബാധകമാണ്.

(2) സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്കും പട്ടികജാതി/ പട്ടിക വർഗ്ഗങ്ങൾക്കും അനുകൂലമായി നിയമനത്തിൽ സംവരണം ഏർപ്പെടുത്തുന്നതിന് നിയമം ഉണ്ടാക്കാൻ 16 ആം വകുപ്പ് രാഷ്ട്രത്തിന് അധികാരം നൽകുന്നു  

A. (1) ശരി (2) തെറ്റ് 

B. (2) ശരി (1) തെറ്റ് 

C. (1) ഉം (2) ഉം ശരി 

D. (1) ഉം (2) ഉം തെറ്റ് 

18. സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടന അനുഛേദം :

A. അനുച്ഛേദം (14-18)

B. അനുച്ഛേദം (19-22)

C. അനുച്ഛേദം (23-24)

D. അനുച്ഛേദം (25-28)

19. ചേരുംപടി ചേർക്കുക.

(1)  അവസരസമത്വം  

(2) ബഹുമതികൾ ഒഴിവാക്കൽ  

(3) അയിത്ത നിർമാർജനം  

(4) വിവേചനത്തിൽ നിന്നും സംരക്ഷണം


a. അനുച്ഛേദം 15

b. അനുച്ഛേദം 16

c. അനുച്ഛേദം 17

d. അനുച്ഛേദം 18

A. 1-a, 2-d, 3-c, 4-b

B. 1-b, 2-d, 3-a, 4-c

C. 1-a, 2-b, 3-c, 4-d

D. 1-b, 2-d, 3-c, 4-a 

20. മതസ്വാതന്ത്ര്യത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

(1) ഗവൺമെന്റിന്റെ ഉടമസ്ഥതയിലും ഉത്തരവാദിത്വത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ബോധനം നടത്തുന്നതിന് ഭരണഘടന  അനുമതി നൽകിയിട്ടുണ്ട്  

(2) ഏതെങ്കിലുമൊരു മതത്തിന്റെയോ മതവിഭാഗത്തിന്റെയോ ഉന്നമനത്തിനോ പരിപാലനത്തിനോ വേണ്ടിവരുന്ന ചെലവുകൾക്കായി നികുതി പിരിക്കാൻ മതവിഭാഗങ്ങൾക്ക് അവകാശമുണ്ട് 

(3) മതപരമായ കാര്യങ്ങൾ നിർവഹിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായി എല്ലാ മതവിഭാഗങ്ങൾക്കും മത ധാർമിക ലക്ഷ്യങ്ങൾക്കായി സ്ഥാപനങ്ങൾ രൂപീകരിക്കാനും നിലനിർത്താനുമുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നു  

(4) ക്രമസമാധാനം, സദാചാരം, ആരോഗ്യം എന്നിവയെ സംരക്ഷിക്കുന്നതിനുവേണ്ടി മത സ്വാതന്ത്ര്യത്തിനു മേൽ ഗവൺമെന്റിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്  

A. (3), (4) എന്നിവ 

B. (2), (3), (4) എന്നിവ  

C. (1), (3) എന്നിവ  

D. ഇവയെല്ലാം

21. ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഭാഷ, ലിപി, സംസ്കാരം എന്നിവ സംരക്ഷിക്കാനുള്ള അവകാശം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നു :

A. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം   

B. സ്വാതന്ത്ര്യത്തിനുള്ള അവകാശം 

C. സമത്വത്തിനുള്ള അവകാശം  

D. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം   

22. സ്വത്തവകാശത്തെ സംബന്ധിച്ചുള്ള താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :

(1) 1973 ൽ സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമല്ലെന്നും അതിനാൽ ഈ അവകാശം ഒരു ഭേദഗതിയിലൂടെ കുറയ്ക്കാനുള്ള അധികാരം പാർലമെന്റിന് ഉണ്ടെന്നും സുപ്രീം കോടതി തീർപ്പു കൽപ്പിച്ചു  

(2) 1978 ൽ 44 ആം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് എടുത്തുമാറ്റി 300 A വകുപ്പിൽ ഉൾപ്പെടുത്തി  

(3) 44 ആം ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്താവകാശം ഒരു മൗലികാവകാശമല്ലാതായി തീർന്നു. അത് കേവലം ഒരു നിയമാവകാശമായി  

A. (1), (3) എന്നിവ 

B. (1), (2), (3) എന്നിവ  

C. (2), (3) എന്നിവ 

D. (3) മാത്രം 

23. ചേരുംപടി ചേർക്കുക.

(1) എന്ത് അധികാരം കൊണ്ട് 

(2) ഒരു കാര്യത്തെ പറ്റി അറിവ് കൊടുക്കുക  

(3) ഞങ്ങൾ കൽപ്പിക്കുന്നു 

(4) ശരീരം ഹാജരാക്കുക 

a. ഹേബിയസ് കോർപ്പസ്   

b. മാൻഡമസ്   

c. സെർഷ്യോററി   

d. ക്വോ വാറന്റോ

A. 1-d, 2-c, 3-b, 4-a

B. 1-b, 2-c, 3-d, 4-a

C. 1-c, 2-d, 3-b, 4-a

D. 1-d, 2-b, 3-c, 4-a

24. ചുവടെ നൽകിയിരിക്കുന്നവയിൽ രാഷ്ട്ര നയം രൂപപ്പെടുത്തുമ്പോൾ ഗവൺമെന്റ് സ്വീകരിക്കേണ്ട നയങ്ങളിൽ ഉൾപ്പെട്ട നിർദ്ദേശക തത്വങ്ങളേവ :

(1) ദേശീയവും ചരിത്രപരവുമായ പ്രാധാന്യമുള്ള സ്മാരകങ്ങൾ, സ്ഥലങ്ങൾ എന്നിവ സംരക്ഷിക്കുക  

(2) ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ വിലമതിക്കുകയും കാത്തുസൂക്ഷിക്കും ചെയ്യുക

(3) വനങ്ങളും കായലുകളും വന്യജീവികളും ഉൾപ്പെടുന്ന പരിസ്ഥിതിയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക 

(4) ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താൽപര്യങ്ങൾ പരിപോഷിപ്പിക്കുകയും സാമൂഹ്യമായ അനീതികളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുക 

A. (1), (4) എന്നിവ 

B. (1), (2) എന്നിവ 

C. (1), (3), (4) എന്നിവ    

D. (1), (2), (3), (4) എന്നിവ 

25. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഡോ അംബേദ്കർ " ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചു "

(2) പൗരന്മാർക്ക് മൗലികാവകാശങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലികാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശം കൊണ്ട് അർത്ഥമാക്കുന്നത് 

(3) മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് സുപ്രീം കോടതിക്കും ഹൈക്കോടതിക്കും  റിട്ടുകൾ പുറപ്പെടുവിക്കാൻ കഴിയുന്നത് 

(4) മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാനും ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകാനും സുപ്രീം കോടതിക്കും ഹൈകോടതികൾക്കും അധികാരമുണ്ട് 

A. ഇവയെല്ലാം 

B. (1), (2), (3) എന്നിവ   

C. (2), (3), (4) എന്നിവ 

D. (1), (2), (4) എന്നിവ

Answers:


Subscribe by Email

Follow Updates Articles from This Blog via Email

No Comments

Contact us

Name

Email *

Message *