1. ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) രാജ്യസഭയ്ക്ക് ധനബില്ലിനെ അംഗീകരിക്കുകയോ, മാറ്റങ്ങൾ നിർദ്ദേശിക്കുകയോ, നിരാകരിക്കുകയോ ചെയ്യാം. എന്നാൽ ധനബില്ലിൽ ഭേദഗതി വരുത്താനുള്ള അധികാരം രാജ്യസഭയ്ക്കില്ല
(2) ബില്ല് ലഭിച്ച് 14 ദിവസങ്ങൾക്കകം നിർദ്ദേശങ്ങൾ സഹിതം രാജ്യസഭ അത് ലോക്സഭയിലേക്ക് തിരിച്ചയക്കേണ്ടതാണ്. ലോക സഭയ്ക്ക് രാജ്യസഭയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്നതാണ്
(3) ഒരു ധനബില്ല് 14 ദിവസങ്ങൾക്കകം രാജ്യസഭ തിരിച്ചു നൽകുന്നില്ലെങ്കിൽ 14 ദിവസം തീരുന്ന അന്നുമുതൽ അത് ഇരുസഭകളും പാസാക്കിയതായി പരിഗണിക്കും
(4) ധന ബില്ലിന് രാജ്യസഭയുടെ അംഗീകാരം എന്നത് ഫലത്തിൽ വെറും ഒരു ആചാരവും നടപടിക്രമവുമാണ്
A. (1), (2), (3), (4)
B. (3), (4) എന്നിവ
C. (2), (4) എന്നിവ
D. (2), (3), (4) എന്നിവ
2. ഒരു ബില്ല് നിയമം ആകുന്നതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) പാർലമെന്റിന്റെ ഏതെങ്കിലും സഭയിൽ അവതരിപ്പിച്ച ബില്ലിന്മേലുള്ള ചർച്ച നടക്കുന്നത് ഒന്നാം വായനയിലാണ്
(2) സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്. ഇതിൽ പ്രതിപക്ഷാംഗങ്ങളേയും ഉൾപ്പെടുത്തുന്നു
(3) കമ്മറ്റി ഘട്ടത്തിൽ ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്താനുള്ള അധികാരം സെലക്ട് കമ്മിറ്റിയ്ക്കുണ്ട്
(4) നിയമനിർമാണത്തിന്റെ അന്തിമഘട്ടമാണ് റിപ്പോർട്ട് ഘട്ടം
A. (2), (3) എന്നിവ
B. (2), (4) എന്നിവ
C. (1), (2), (3) എന്നിവ
D. (1), (4) എന്നിവ
3. പാർലമെന്റിന്റെ നിയമനിർമ്മാണ ചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :
(1) പാർലമെന്റ് രാജ്യത്തിനു വേണ്ടി നിയമങ്ങൾ നിർമിക്കുന്നു. കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിഷയങ്ങളിലും നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അധികാരമുണ്ട്
(2) പ്രത്യേക സാഹചര്യങ്ങളിൽ ദേശീയ താൽപര്യവും പ്രാധാന്യവും പരിഗണിച്ച് സംസ്ഥാന ലിസ്റ്റിലെ ചില വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ പാർലമെന്റിന് അധികാരം നൽകിയിട്ടുണ്ട്
(3) അവശിഷ്ട വിഷയങ്ങളിൽ ( മൂന്നു ലിസ്റ്റിലും ഉൾപ്പെടാത്തത് ) നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനില്ല
A. (1), (2), (3) എന്നിവ
B. (1) മാത്രം
C. (1), (3) മാത്രം
D. (1), (2) മാത്രം
4. കൂറുമാറ്റവുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :
(1) 1985 ലെ 52 ആം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യയിൽ കൂറുമാറ്റം വിലക്കപ്പെട്ടു. കൂറുമാറ്റ നിരോധന ഭേദഗതി എന്ന പേരിൽ ഇതറിയപ്പെട്ടു. ഭരണഘടനയുടെ 93 ആം ഭേദഗതി പ്രകാരം ഈ നിയമം പരിഷ്കരിക്കപ്പെട്ടു.
(2) കൂറുമാറ്റം സംബന്ധിച്ച കേസുകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്
(3) ഏതെങ്കിലും ഒരു അംഗം കൂറു മാറിയാൽ അയാൾക്ക് സഭാംഗത്വം നഷ്ടപ്പെടും
(4) കൂറുമാറ്റത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ട വ്യക്തികൾ മന്ത്രിപദം പോലെയുള്ള രാഷ്ട്രീയ പദവികൾ വഹിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്
A. (1), (2), (3), (4) എന്നിവ
B. (1), (2), (4) എന്നിവ
C. (3), (4) എന്നിവ
D. (2), (3), (4) എന്നിവ
5. ദിമണ്ഡല നിയമനിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) ചെറിയ രാജ്യങ്ങൾക്ക് അനുയോജ്യമാണ്
(2) സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും രാജ്യത്തെ എല്ലാ ഭൂമിശാസ്ത്രപരമായ മേഖലകൾക്കും പ്രാതിനിധ്യം നൽകാൻ ഇതിനു കഴിയും
(3) ബില്ലുകളും നയങ്ങളും ദിമണ്ഡല നിയമനിർമ്മാണ സഭയിലെ രണ്ടു സഭകളിലും ചർച്ചയ്ക്കു വരുന്നതിനാൽ അവ
പുനപരിശോധിക്കുന്നതിനുള്ള അവസരം ലഭ്യമാകുന്നു
A. (1), (2), (3) എന്നിവ
B. (2), (3) എന്നിവ
C. (1), (3) എന്നിവ
D. (3) മാത്രം
6. സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന /പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) സംയുക്ത പാർലമെന്ററി കമ്മിറ്റികൾ മുഖ്യമായും പരിശോധന കമ്മിറ്റികളാണ്. ഒരു പ്രത്യേക ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനോ അല്ലെങ്കിൽ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തുന്നതിനോ സംയുക്ത പാർലമെന്ററി കമ്മിറ്റികൾ സ്ഥാപിക്കാവുന്നതാണ്
(2) ഈ കമ്മിറ്റിയിലെ അംഗങ്ങളെ ഇരു സഭകളിൽ നിന്നുമായി തെരഞ്ഞെടുക്കുന്നു. ഭരണ - പ്രതിപക്ഷ അംഗങ്ങളും ഈ കമ്മിറ്റിയിൽ ഉണ്ടായിരിക്കും
A. (1) ഉം (2) ഉം ശരി
B. (1) ഉം (2) ഉം തെറ്റ്
C. (1) ശരി (2) തെറ്റ്
D. (2) ശരി (1) തെറ്റ്
7. ലോകസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) ലോകസഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള നിയോജക മണ്ഡലങ്ങളിൽ നിന്നാണ് ലോക്സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്
(2) തെരഞ്ഞെടുപ്പിനായി രാജ്യത്തെ മുഴുവൻ പ്രാദേശിക നിയോജകമണ്ഡലങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതു പ്രകാരം ഓരോ സംസ്ഥാനത്തിനും അതിന്റെ ജനസംഖ്യക്ക് ആനുപാതികമായി നിശ്ചിത ലോക്സഭാ സീറ്റുകൾ നൽകപ്പെടുന്നു.
(3) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ നിയോജക മണ്ഡലത്തിൽ ഒരു പ്രതിനിധിയെ വീതം ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നു
(4) ഭരണഘടന പ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ 550 ആണ്.
(5) ലോക സഭയുടെ കാലാവധി 5 വർഷമാണ്. എന്നാൽ ഏതെങ്കിലും ഒരു പാർട്ടിക്കോ, മുന്നണിക്കോ ഗവൺമെന്റ് രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലാവധിക്ക് മുമ്പ് തന്നെ രാഷ്ട്രപതിക്ക് ലോക്സഭ പിരിച്ചുവിടാവുന്നതാണ്
A. (1), (3), (5) എന്നിവ
B. (1), (2), (3), (5) എന്നിവ
C. (1), (2), (3), (4) എന്നിവ
D. ഇവയെല്ലാം
8. എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നതിനുവേണ്ടി നിയമനിർമ്മാണസഭ ഉപയോഗപ്പെടുത്തുന്ന തന്ത്രങ്ങളേവ :
(1) ധനപരമായ നിയന്ത്രണം
(2) രാജി ഭീഷണി
(3) ഇറങ്ങിപ്പോക്ക്
(4) അവിശ്വാസ പ്രമേയം
A. (1) മാത്രം
B. (4) മാത്രം
C. (1), (4) എന്നിവ
D. (2), (4) എന്നിവ
9. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏകമണ്ഡല സഭയോ ദ്വിമണ്ഡലസഭയോ സ്ഥാപിക്കാനുള്ള അധികാരം ഭരണഘടന കേന്ദ്ര ഗവൺമെന്റിനു നൽകുന്നു
(2) ബീഹാർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകൾ ദ്വിമണ്ഡല സഭകളാണ്
A. (1) ശരി (2) തെറ്റ്
B. (2) ശരി (1) തെറ്റ്
C. (1) ഉം (2) ഉം ശരി
D. (1) ഉം (2) ഉം തെറ്റ്
10. നിയമനിർമ്മാണസഭ എക്സിക്യൂട്ടീവിനുമേൽ ചുമത്തുന്ന ധനപരമായ നിയന്ത്രണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) ഗവൺമെന്റിന്റെ പരിപാടികൾ നടപ്പാക്കുന്നതിനുള്ള ധനപരമായ വിഭവങ്ങൾ അഥവാ പണം അനുവദിക്കുന്നത് ബജറ്റ് മുഖാന്തിരമാണ്.
(2) ഗവൺമെന്റിന് വിഭവങ്ങൾ അനുവദിക്കുന്നത് സഭയ്ക്ക് നിരാകരിക്കാക്കാം. ഗവൺമെന്റിന് പാർലമെന്റിലെ ഭൂരിപക്ഷ പിന്തുണ ഉണ്ടാകുമെന്നതിനാൽ സാധാരണ നിലയിൽ ഇങ്ങനെ സംഭവിക്കാറില്ല
(3) പണം അനുവദിക്കുന്നതിന് മുൻപ് ഗവൺമെന്റിന് പണം ആവശ്യമുള്ളതിന്റെ കാരണങ്ങൾ രാജ്യസഭയ്ക്ക് ചർച്ച ചെയ്യാവുന്നതാണ്
(4) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റീസ് എന്നിവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന്റെ ധന ദുർവിനിയോഗത്തെപ്പറ്റി ലോകസഭയ്ക്ക് അന്വേഷിക്കാം
A. (1), (2), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (1), (2) എന്നിവ
D. (1), (2), (3), (4) എന്നിവ
11. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം :
(1) ഒരു കാബിനറ്റ് എത്രതന്നെ സുശക്തമാണെങ്കിലും നിയമനിർമ്മാണ സഭയിൽ അത് ഭൂരിപക്ഷം നിലനിർത്തിയേ പറ്റൂ
(2) കാബിനറ്റിലെ എത്ര കരുത്തനായ നേതാവായാലും പാർലമെന്റിനെ അഭിമുഖീകരിക്കുകയും അതിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ നൽകുകയും വേണം
(3) ഗവൺമെന്റിന്റെ ഘടകങ്ങളിൽ ഏറ്റവും പ്രാതിനിധ്യ സ്വഭാവമുള്ളത് പാർലമെന്റിനാണ്
(4) ഒരു ഗവൺമെന്റിനെ തെരഞ്ഞെടുക്കാനും പിരിച്ചുവിടാനുള്ള യഥാർത്ഥ അധികാരം പാർലമെന്റിലാണ് നിക്ഷിപ്തമായിട്ടുള്ളതും
A. (1), (2), (3), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (1), (2), (4) എന്നിവ
D. (2), (3), (4) എന്നിവ
12. താഴെ പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് ഒരു സഭാംഗം കൂറുമാറിയതായി പ്രഖ്യാപിക്കപ്പെടുന്നത് :
(1) പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം ധിക്കരിച്ച് സഭയിൽ ഹാജരാകാതിരിക്കുക
(2) പാർട്ടിയുടെ നിർദേശങ്ങൾക്ക് എതിരായി വോട്ട് ചെയ്യുക
(3) പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുക
A. (2), (3) എന്നിവ
B. (2) മാത്രം
C. (3) മാത്രം
D. (1), (2), (3) എന്നിവ
13. ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ട്
(2) പാർലമെന്റിന്റെ ഇരുസഭളുടേയും ഭരണഘടനാധികാരങ്ങൾ തുല്യമാണ്
(3) ഭരണഘടനാപരമായ എല്ലാ ഭേദഗതികളും രണ്ടു സഭകളുടെയും കേവല ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടേണ്ടതാണ്
A. (1) മാത്രം
B. (1), (2) എന്നിവ
C. (1), (2), (3) എന്നിവ
D. (1), (3) എന്നിവ
14. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകളേവ :
(1) പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ എല്ലാദിവസവും ചോദ്യോത്തരവേള ഉണ്ടായിരിക്കും. പാർലമെന്റ് നടപടികൾ ആരംഭിക്കുന്നത് തന്നെ ചോദ്യോത്തരവേളയോടെയാണ്
(2) ചോദ്യോത്തരവേളക്കു ശേഷം വരുന്ന ശൂന്യവേളയിൽ പ്രധാനമെന്നു കരുതുന്ന ഏതു വിഷയവും ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം അംഗങ്ങൾക്കുണ്ട്. ഇതിന് മറുപടി പറയാനുള്ള ബാധ്യത മന്ത്രിമാർക്കുണ്ട്
(3) പൊതു പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് അരമണിക്കൂർ ചർച്ച ചെയ്യാനുള്ള അനുവാദം, അടിയന്തിരപ്രമേയം തുടങ്ങിയവയും എക്സിക്യൂട്ടീവിനുമേൽ നിയന്ത്രണം ചെലുത്തുന്നതിനുള്ള ഉപകരണങ്ങളാണ്
(4) ബില്ലിന്മേലുള്ള ചർച്ച, ചോദ്യോത്തരവേള, ശൂന്യവേള, അരമണിക്കൂർ ചർച്ച, അടിയന്തിരപ്രമേയം എന്നിവയെല്ലാം എക്സിക്യൂട്ടീവിനെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാണ്. ഇതിൽ ഏറ്റവും ഫലപ്രദമായ രീതി അടിയന്തിര പ്രമേയമാണ്
A. (4) മാത്രം
B. (3) മാത്രം
C. (1), (3) എന്നിവ
D. (2), (4) എന്നിവ
15. ചുവടെ തന്നിരിക്കുന്നവയിൽ രാജ്യസഭയുടെ അധികാരങ്ങളേവ :
(1) ധന ബില്ലുകളും ധനേതര ബില്ലുകളും അവതരിപ്പിക്കുകയും നിയമനിർമാണം നടത്തുകയും ചെയ്യുന്നു
(2) സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം യൂണിയൻ പാർലമെന്റിന് നൽകാം
(3) രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ തെരഞ്ഞെടുക്കുന്നതിലും നീക്കം ചെയ്യുന്നതിലും പങ്കെടുക്കുന്നു. ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി വെക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് മാത്രമേയുള്ളൂ
(4) നികുതി ചുമത്തൽ, ബജറ്റ്, വാർഷിക സാമ്പത്തിക കണക്കുകൾ എന്നിവയ്ക്കുള്ള പ്രമേയങ്ങൾ അംഗീകരിക്കുന്നു
A. (2), (3), (4) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (2), (3), (4) എന്നിവ
D. (2), (3) എന്നിവ
16. താഴെ തന്നിട്ടുള്ളവയിൽ പാർലമെന്റിന്റെ ചുമതലകളിൽ ഉൾപ്പെടുന്നവയേവ :
(1) ഭരണഘടനാപരമായ ചുമതല
(2) നിയമങ്ങളുടെ വ്യാഖ്യാനം
(3) പ്രതിനിധാനം
(4) എക്സിക്യൂട്ടീവിനെ നിയന്ത്രിക്കൽ
(5) തെരഞ്ഞെടുപ്പ് ചുമതലകൾ
A. (1), (2), (4), (5) എന്നിവ
B. (1), (3), (4), (5) എന്നിവ
C. (1), (4), (5) എന്നിവ
D. ഇവയെല്ലാം
17. രണ്ടാമത്തെ മണ്ഡലത്തിലേക്കുള്ള പ്രാതിനിധ്യ ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) രാജ്യത്തിന്റെയും ജനസംഖ്യ യുടെയും വലിപ്പം കണക്കിലെടുക്കാതെ രാജ്യത്തിലെ എല്ലാ ഭാഗങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്ന രീതിയാണ് സമതുലിത പ്രാധിനിത്യം. അമേരിക്കയിൽ സമതുലിത പ്രാതിനിധ്യമാണ് സ്വീകരിച്ചിട്ടുള്ളത്
(2) രാജ്യത്തിലെ ഓരോ ഭാഗത്തിനും അതിന്റെ ജനസംഖ്യ അനുസരിച്ച് പ്രാതിനിധ്യം നൽകുന്ന രീതിയാണ് ഇന്ത്യയിൽ സ്വീകരിച്ചിട്ടുള്ളത്
A. (1) ശരി (2) തെറ്റ്
B. (2) ശരി (1) തെറ്റ്
C. (1) ഉം (2) ഉം ശരി
D. (1) ഉം (2) ഉം തെറ്റ്
18. ഒരു ബില്ല് നിയമമാകുന്നതുമായി ബന്ധപ്പെട്ട മൂന്നാം വായനയുമായി യോചിച്ച ശരിയായ പ്രസ്താവനകളേവ :
(1) അന്തിമമായ അംഗീകാരത്തിനായി ബിൽ സഭയിൽ അവതരിപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്
(2) പൊതു ചർച്ചയ്ക്കു ശേഷം ബിൽ വോട്ടിനിടുന്നു. കേവല ഭൂരിപക്ഷം ലഭിച്ചാൽ ബില്ല് പാസായതായി പ്രഖ്യാപിക്കുന്നു
(3) ഒരു ധനേതര ബിൽ ഒരു സഭയിൽ പാസാക്കപ്പെട്ടാൽ അത് രണ്ടാമത്തെ സഭയിലേക്ക് അയക്കും. അവിടെയും ഇതേ നടപടികളിലൂടെ ആ ബില്ല് കടന്നുപോകും.
(4) ഇരുസഭകളും പാസാക്കിയ ബില്ല് സ്പീക്കറുടെ ഒപ്പോടുകൂടി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുന്നു. രാഷ്ട്രപതി അനുമതി നൽകുന്നതോടെ ബില്ല് നിയമമാകുന്നു
A. (2), (3), (4) എന്നിവ
B. (3), (4) എന്നിവ
C. (1), (4) എന്നിവ
D. ഇവയെല്ലാം
19. രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
(1) ഇന്ത്യൻ പാർലമെന്റിലെ ഉപരി മണ്ഡലമാണ് രാജ്യസഭ. 'കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് 'എന്ന പേരിൽ അറിയപ്പെട്ടിരുന്നു
(2) രാജ്യസഭാ പ്രത്യക്ഷമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതിയാണ്
(3) രാജ്യസഭയുടെ കാലാവധി ആറു വർഷമാണ്
(4) രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു
A. (1), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (1), (2), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
20. ചുവടെ തന്നിരിക്കുന്നവയിൽ സെലക്റ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :
(1) ഒരു ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് സഭ ആവശ്യപ്പെടുമ്പോഴാണ് ഈ കമ്മിറ്റിയിയെ നിയമിക്കുന്നത്
(2) ഏതെങ്കിലും ഒരു ബില്ലിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് സെലക്റ്റ് കമ്മിറ്റിയെ നിയമിക്കുന്നത്
(3) സെലക്റ്റ് കമ്മിറ്റിയിലെ അംഗങ്ങളെ ലോക്സഭയാണ് നിശ്ചയിക്കുന്നത് കമ്മിറ്റിയുടെ ചെയർമാനെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്നു
(4) സെലക്റ്റ് കമ്മിറ്റി ബില്ലിനെ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം സഭയ്ക്ക് റിപ്പോർട്ട് നൽകുന്നു
A. (1), (2), (3), (4) എന്നിവ
B. (2), (3), (4) എന്നിവ
C. (1), (2), (4) എന്നിവ
D. (1), (3), (4) എന്നിവ
Answers:
Subscribe by Email
Follow Updates Articles from This Blog via Email
No Comments