thumbnail

Plus One - Political Science - Statement Type Questions - Set 1

 1. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകളേവ :

(1) ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ് 

(2) ബുദ്ധിപൂർവ്വം രൂപപ്പെടുത്തിയ നിയന്ത്രണങ്ങളും സന്തുലനവുമാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയത്തെ സുഖമമാക്കിയത്  

(3) ഇന്ത്യൻ ഭരണഘടന അധികാരത്തെ നിയമ നിർമ്മാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ നിലപാടുകളെ മറ്റു സ്ഥാപനങ്ങൾ അനുകൂലിക്കുന്നു 

(4) വ്യവസ്ഥകൾക്ക് മാറ്റം വരുത്താനുള്ള സാധ്യതയും അത്തരത്തിലുള്ള മാറ്റങ്ങൾക്കുള്ള പരിധിയും തമ്മിൽ ഒരു വലിയ അന്തരം നിലനിർത്തുന്നു. അങ്ങനെ ജനങ്ങൾ ആദരിക്കുന്ന ഒരു പ്രമാണമായി എന്നുമെന്നും നിലനിൽക്കും എന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനക്ക് കഴിഞ്ഞിട്ടുണ്ട്. 

A. (1), (2), (3), (4) എന്നിവ 

B. (1), (2), (4) എന്നിവ 

C. (1), (2), (3) എന്നിവ 

D. (1), (2) എന്നിവ        

2. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :

(1) 1945 ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത് 

(2) ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത് ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിലെ നിയമസഭകളിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമാണ്  

(3) ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമ പ്രകാരമാണ് നിയമസഭകൾ സ്ഥാപിക്കപ്പെട്ടത് 

(4) ഓരോ പ്രവിശ്യയിലെയും സീറ്റുകൾ മുസ്ലീങ്ങൾ, സിക്കുകാർ, ക്രൈസ്തവർ, പൊതുവിഭാഗം എന്നിങ്ങനെ സമുദായങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതിക പ്രകാരം വീതിച്ചു നൽകി

(5) നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പിലൂടെയാണ്  

A. (1), (2), (3), (4) എന്നിവ 

B. (2), (3), (4), (5) എന്നിവ 

C. (2), (3) എന്നിവ 

D. (2), (3), (4) എന്നിവ 

3. ഭരണഘടന ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

(1) ഗവൺമെന്റിന് അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിന്റെ പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെന്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകുകയില്ല  

(2) ഗവൺമെന്റിന്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അത് സ്വേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും 

(3) അഭിപ്രായസ്വാതന്ത്ര്യം, മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, വ്യാപാര സ്വാതന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുണ്ട്. ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാൺ ഇടുകയാണ് ഇതിന്റെ ലക്ഷ്യം 

(4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെന്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

A. (1), (2), (3), (4) എന്നിവ  

B. (1), (2), (3) എന്നിവ 

C. (1), (3), (4) എന്നിവ   

D. (1), (3) എന്നിവ 

4. ചുവടെ നൽകിയിരിക്കുന്നവയിൽ ലക്ഷ്യ പ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവയേവ :

(1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ് 

(2) മുൻ ബ്രിട്ടീഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യൂണിയനായിരിക്കും ഇന്ത്യ  

(3) ഇന്ത്യൻ യൂണിയനിൽപെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായിട്ടുള്ള വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും 

(4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിന്റെ ഭരണഘടനയുടെയും സർവ്വ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽ നിന്നാണ് സിദ്ധിക്കുക  

A. (1), (2) എന്നിവ  

B. (1), (2), (3) എന്നിവ 

C. (1), (2), (4) എന്നിവ  

D. (1), (2), (3), (4) എന്നിവ

Plus One - Political Science -  Statement Type Questions - Set 1

5. ഗവൺമെന്റ് ഒരു പൗരനോട് ഏതെങ്കിലും ഒരു മതം പിന്തുടരുവാനോ, ഒരു മതവും പിന്തുടരുവാൻ പാടില്ലെന്നോ കൽപ്പിക്കാൻ പാടില്ല - ഇത് ഭരണഘടനയുടെ ഏത് കർത്തവ്യത്തിൽ ഉൾപ്പെട്ടതാണ് :

A. ഭരണഘടനാ ഏകോപനവും ഉറപ്പും നൽകുന്നു 

B. തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കൽ 

C. ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കൽ   

D. ജനതയ്ക്ക് മൗലികമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യുക   

6. ഭരണഘടനാ നിർമ്മാണ സഭയുടെ രൂപീകരണത്തിന്റെയും പ്രവർത്തനത്തിന്റെയും വിവിധ ഘട്ടങ്ങളെ സംബന്ധിച്ചുള്ള താഴെ  കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :

(1) 1946 ഓഗസ്റ്റിൽ ഭരണഘടന നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു

(2) 1946 ഡിസംബർ 9 ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ വെച്ച് നടന്നു. ഡോ സച്ചിദാനന്ദ സിൻഹ താൽക്കാലിക അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 

(3) 1946 ഡിസംബർ 11 ണ് ഡോ രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു 

(4) വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16 നാണ്.

(5) വിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണ സഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത് 

A. (3), (5) എന്നിവ  

B. (1), (3), (4), (5) എന്നിവ 

C. (3), (4), (5) എന്നിവ  

D. (2), (3), (5) എന്നിവ 

7. ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽ നിന്ന് കടംകൊണ്ട വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക :

(1) തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ - അയർലൻഡ് 

(2) അവശിഷ്ടാധികാരങ്ങൾ - കാനഡ 

(3) സ്പീക്കർ - യുഎസ്എ

(4) ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം - ബ്രിട്ടൻ 

A. (1), (2), (3), (4) 

B. (1), (2), (4) എന്നിവ 

C. (2), (4) എന്നിവ 

D. (1), (2) എന്നിവ 

8. കാലഗണനാ ക്രമത്തിലെഴുതുക :

(a) ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്നതിനുവേണ്ടി ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു 

(b) ഡോ രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു 

(c) ഭരണഘടനാ നിർമ്മാണ സഭ യിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നു 

(d) ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നു 

A. 1-c, 2-b, 3-d, 4-a

B. 1-c, 2-d, 3-a, 4-b

C. 1-b, 2-a, 3-c, 4-d

D. 1-c, 2-d, 3-b, 4-a

9. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളേവ :

(1) ഇന്ത്യയിൽ നിയമങ്ങൾ നിർമിക്കാനും നടപ്പിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ആർക്കെല്ലാമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട് 

(2) ഇന്ത്യയിൽ നിയമങ്ങൾ നിർമ്മിക്കുന്നത് പാർലമെന്റാണ്. നിയമ നിർമ്മാണം നടത്തുന്നതിന് തീരുമാനമെടുക്കാനുള്ള അധികാരം പാർലമെന്റിന് നൽകുന്നത് ഭരണഘടനയാണ്  

(3) നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന നൽകിയിട്ടുള്ളത് നീതിന്യായ വിഭാഗത്തിനാണ് 

(4) നിയമങ്ങൾ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന നൽകിയിട്ടുള്ളത് കാര്യനിർവ്വഹണ വിഭാഗത്തിനാണ്  

A. (1), (3), (4) എന്നിവ 

B. (1), (2) എന്നിവ 

C. (1), (2), (3) എന്നിവ 

D. (1), (2), (3), (4) എന്നിവ 

10. ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) ഭരണഘടനാ നിർമ്മാണ സഭയുടെ പ്രവർത്തനം സുഗമമായി നടത്തി കൊണ്ടുപോകുന്നതിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പ്രധാനപ്പെട്ട എട്ട് കമ്മിറ്റികളാണ്  ഭരണഘടനാ നിർമ്മാണ സഭയ്ക്ക് ഉണ്ടായിരുന്നത്  

(2) ജവഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാനാ അബുൽ കലാം ആസാദ്,  അംബേദ്കർ തുടങ്ങിയ പ്രഗത്ഭരുടെ അധ്യക്ഷതയിലാണ് ഈ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നത് 

(3) ഓരോ കമ്മിറ്റിയും ഭരണഘടനയുടെ പ്രത്യേക വ്യവസ്ഥകൾ തയ്യാറാക്കുകയും സഭയിലെ എല്ലാ അംഗങ്ങളുടെയും ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു  

(4) ഭരണഘടന നിർമ്മാണ സഭ രണ്ടു കൊല്ലവും ഒമ്പത് മാസവും നീണ്ടു നിന്നു. 

A. (1), (2), (3), (4) എന്നിവ  

B. (1), (2), (3) എന്നിവ  

C. (1), (2), (4) എന്നിവ 

D. (2), (3), (4) എന്നിവ 

11. ഒരു ഭരണഘടന ആധികാരികമാണോ എന്നത് തീരുമാനിക്കുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് :

(1) ഭരണഘടന തയ്യാറാക്കിയ വ്യക്തികൾ വിശ്വാസ യോഗ്യരായിരിക്കണം 

(2) അധികാര വിഭജനം ബുദ്ധിപൂർവ്വം നടത്തിയിട്ടുണ്ടെന്ന് ഭരണഘടന ഉറപ്പാക്കണം  

(3) ഭരണഘടന ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും ഉൾക്കൊള്ളണം 

A. (1), (3) എന്നിവ 

B. (2), (3) എന്നിവ 

C. (1), (2) എന്നിവ 

D. (1), (2), (3) എന്നിവ 

12. ഒരു ഭരണഘടന ജനങ്ങൾ അംഗീകരിക്കണമെങ്കിൽ അതിലെ വ്യവസ്ഥകൾ എങ്ങനെയായിരിക്കണം :

(1) ഒരു ഭരണഘടനയ്ക്കും സമ്പൂർണ്ണ നീതി കൈവരിക്കാനാവുകയില്ല. എങ്കിലും അടിസ്ഥാന നീതി ലഭിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഭരണഘടന പ്രദാനം ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അതിനു കഴിയണം 

(2) ഭരണഘടനയുടെ ' മുഖ്യ വ്യവസ്ഥകൾ ' എല്ലാവർക്കും സ്വീകാര്യമായതായിരിക്കണം. അവയുടെ ഉള്ളടക്കം പൗരന്മാരുടെ സ്വാതന്ത്ര്യം, സമത്വം, ക്ഷേമം എന്നിവയായിരിക്കണം 

(3) പൗരന്മാരുടെ സ്വാതന്ത്ര്യവും അസമത്വവും കാത്തു സംരക്ഷിക്കുന്ന ഒരു ഭരണഘടന ഏറ്റവും സ്വീകാര്യവും വിജയകരവുമായിരിക്കും  

A. (1), (3) എന്നിവ 

B. (1), (2) എന്നിവ 

C. (2), (3) എന്നിവ  

D. (1), (2), (3) എന്നിവ  

13. ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) ഭരണഘടനാ നിർമ്മിതിക്ക് ചുക്കാൻ പിടിച്ചത് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയായിരുന്നു. ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനു വേണ്ടി 1947 ൽ രൂപീകരിച്ചു.

(2) വിവിധ കമ്മിറ്റികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചശേഷം ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കി. 

(3) ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് 1948 നവംബറിൽ ഭരണഘടനാ നിർമ്മാണ സഭ ചർച്ചയ്ക്കെടുത്തു 

(4) ഒരു വർഷത്തിലേറെ നീണ്ടുനിന്ന ചർച്ചകൾക്കും ആയിരക്കണക്കിന് ഭേദഗതികൾക്കും ശേഷം 1949 നവംബർ 26 ന് സഭ ഭരണഘടനക്ക് അംഗീകാരം നൽകി. 

A. (1), (2), (3), (4) എന്നിവ 

B. (1), (2), (4) എന്നിവ 

C. (1), (2) എന്നിവ 

D. (2), (3), (4) എന്നിവ 

14. ചേരുംപടി ചേർക്കുക.

(1) നിയമവാഴ്ച  

(2) ജുഡീഷ്യൽ പുനരവലോകനം  

(3) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നീ ആശയങ്ങൾ  

(4) രാഷ്ട്ര നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ 


a. ബ്രിട്ടൻ 

b. ഫ്രാൻസ് 

c. അയർലണ്ട് 

d. യുഎസ്എ 

A. 1-d, 2-a, 3-b, 4-c

B. 1-a, 2-d, 3-b, 4-c

C. 1-a, 2-c, 3-b, 4-d

D. 1-d, 2-a, 3-c, 4-b

15. ഒരു ഭരണഘടന തകർക്കപ്പെടാതെ നിലനിൽക്കണമെങ്കിൽ നിർവഹിക്കേണ്ട കാര്യങ്ങളിൽ ശരിയായവയേവ :

(1) അധികാര കേന്ദ്രീകരണം തടയണം. അധികാരം വ്യത്യസ്ത സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കണം 

(2) ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾ കാലോചിതമായ മാറ്റങ്ങളെ ഉൾക്കൊള്ളണം 

A. (1) ശരി (2) തെറ്റ് 

B. (2) ശരി (1) തെറ്റ് 

C. (1) ഉം (2) ഉം ശരി 

D. (1) ഉം (2) ഉം തെറ്റ് 

16. ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് :

(1) നിയമ നിർമ്മാണ നടപടിക്രമങ്ങൾ  

(2) റിപ്പബ്ലിക്ക് 

(3) ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് വ്യവസ്ഥ 

(4) അർദ്ധ ഫെഡറൽ ഗവൺമെന്റ് സംവിധാനം 

A. (2), (3) എന്നിവ 

B. (2), (3), (4) എന്നിവ 

C. (2), (4) എന്നിവ 

D. (1), (2), (4) എന്നിവ

17. ഭരണഘടനാ നിർമാണ സഭയിൽ ശക്തമായ വാദപ്രതിവാദങ്ങൾ സൃഷ്ടിച്ച ആശയങ്ങളിൽ ഉൾപ്പെടുന്നവയേവ :

(1) ജുഡീഷ്യറിയുടെ അധികാരങ്ങൾ സംബന്ധിച്ച്  

(2) കേന്ദ്ര ഗവൺമെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം 

(3) സാർവത്രിക പ്രായപൂർത്തി വോട്ടവകാശം 

(4) സ്വത്തവകാശത്തിന് ഭരണഘടന സംരക്ഷണം നൽകണമോ ?

(5) കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ ഒരു ഭരണ സംവിധാനമാണോ ഇന്ത്യക്ക് വേണ്ടത് 

A. (1), (2), (3), (4), (5) എന്നിവ 

B. (1), (2), (3), (4) എന്നിവ 

C. (2), (4), (5) എന്നിവ 

D. (1), (2), (4), (5) എന്നിവ 

18. ഭരണഘടനയുടെ സ്ഥാപനപരമായ ക്രമീകരണങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകളേവ :

(1) നിയമനിർമ്മാണസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് സ്ഥാപനങ്ങൾക്കിടയിൽ അധികാര വിഭജനം നടത്തി കൊണ്ട് ഭരണഘടനാ നിർമ്മാണ സഭ കൃത്യമായ സന്തുലിതാവസ്ഥ സ്ഥാപിച്ചു  

(2) ഭരണസംവിധാനത്തിനു വേണ്ടി ഒരു പാർലമെന്ററി ഭരണരീതിയ്ക്കും ഒരു ഫെഡറൽ സംവിധാനത്തിനും രൂപം നൽകി 

(3) വികേന്ദ്രീകരണത്തിന് വേണ്ടി നിയമനിർമാണസഭയ്ക്കും എക്സിക്യൂട്ടീവിനുമിടയിലും കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കിടയിലും ഗവൺമെന്റിന്റെ അധികാരങ്ങൾ പങ്കുവച്ചു 

A. (1), (2) എന്നിവ 

B. (2), (3) എന്നിവ 

C. (1), (3) എന്നിവ   

D. (1), (2), (3) എന്നിവ 

19. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളേവ :

(1) ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ഭരണഘടന നിർമാണസഭ ഉൾക്കൊണ്ട ഏറ്റവും മികച്ച തത്വം ലക്ഷ്യപ്രമേയമാണ് 

(2) 1947 ഓഗസ്റ്റ് 14 ന് നടന്ന വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവാണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് 

(3) ഭരണഘടനയിലെ 'മുഖ്യ വ്യവസ്ഥക്ക് ' പ്രചോദനമായത് ക്യാബിനറ്റ് മിഷന്റെ നിർദേശങ്ങളാണ് 

(4) ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ഭരണഘടന സമത്വം സ്വാതന്ത്ര്യം ജനാധിപത്യം പരമാധികാരം സാർവ്വലൗകിക സ്വത്വം എന്നീ ആശയങ്ങൾക്ക് സ്ഥാനപരമായ രൂപം നൽകിയത്.

A. (1), (2), (4) എന്നിവ 

B. (1), (3) എന്നിവ 

C. (1), (4) എന്നിവ 

D. ഇവയെല്ലാം 

20. ചുവടെ തന്നിരിക്കുന്നവയിൽ ഭരണഘടനയുടെ ചുമതലകൾ ഏതെല്ലാം :

(1) സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ചുരുങ്ങിയ തോതിലെങ്കിലും ഏകോപനം ഉണ്ടാക്കുന്ന അടിസ്ഥാന നിയമങ്ങൾ പ്രദാനം ചെയ്യുക. നിയമങ്ങൾ എല്ലാവരും അനുസരിക്കുമെന്ന് ഉറപ്പു വരുത്തുക.

(2) ഒരു സമൂഹത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ആർക്കാണെന്ന് നിശ്ചയിക്കുക 

(3) ഒരു രാജ്യത്തെ ഗവൺമെന്റിന് നിയന്ത്രണങ്ങളില്ലാതെ പൂർണ്ണ അധികാരം നൽകുക.

(4) സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സഫലീകരിക്കാൻ ഗവൺമെന്റിനെ പ്രാപ്തമാക്കുക  

(5) ജനതയ്ക്ക് മൗലികമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യുക 

A. (1), (2), (3), (4), (5) എന്നിവ  

B. (1), (3), (4), (5) എന്നിവ  

C. (1), (2), (4), (5) എന്നിവ  

D. (1), (4), (5) എന്നിവ

Answers:




Subscribe by Email

Follow Updates Articles from This Blog via Email

No Comments

Contact us

Name

Email *

Message *